Skip to content

ഇതാണ് തിരിച്ചുവരവ് !! പോയിൻ്റ് ടേബിളിൽ തലപ്പത്തെത്തി രാജസ്ഥാൻ റോയൽസ്

തകർപ്പൻ വിജയമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ് നേടിയത്. തുടർച്ചയായ മൂന്ന് വിജയം നേടിയെത്തിയ ചെന്നൈ സൂപ്പർ കിങ്സിനെ 32 റൺസിനാണ് റോയൽസ് പരാജയപെടുത്തിയത്.

മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സീസണിലെ റോയൽസിൻ്റെ അഞ്ചാം വിജയമാണിത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയം കയ്യെത്തും ദൂരെ റോയൽസിന് നഷ്ടപെട്ടിരുന്നു. എന്നാൽ ഇക്കുറി കൂടുതൽ തയ്യാറെുപ്പുകളോടെ എത്തിയ റോയൽസ് എല്ലാ മേഖലയിലും മികവ് പുലർത്തി വിജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തോടെ റോയൽസ് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ സി എസ് കെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗുജറാത്ത് ടൈറ്റൻസാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 203 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ 170 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 47 റൺസ് നേടിയ ഗയ്ക്ക്വാദും ഫിഫ്റ്റി നേടിയ ശിവം ദുബെയും മാത്രമേ സി എസ് കെയുടെ ബാറ്റിങ് നിരയിൽ തിളങ്ങിയുള്ളൂ. റോയൽസിന് വേണ്ടി ആഡം സാംപ മൂന്ന് വിക്കറ്റും അശ്വിൻ രണ്ട് വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത റോയൽസ് 43 പന്തിൽ 77 റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 15 പന്തിൽ 34 റൺസ് നേടിയ ധ്രുവ് ജൂറൽ, 13 പന്തിൽ 27 റൺസ് നേടിയ ദേവ്ദത് പടിക്കൽ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.