Skip to content

സ്പിൻ കുരുക്കിൽ വീണ് സി എസ് കെ. തകർപ്പൻ വിജയവുമായി സഞ്ജുവിൻ്റെ റോയൽസ്

ചെന്നൈ സൂപ്പർ കിങ്സിനെ 32 റൺസിന് തകർത്തുകൊണ്ട് വിജയവഴിയിൽ തിരിച്ചെത്തി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. സ്‌പിന്നർമാരുടെ തകർപ്പൻ ബൗളിങ് മികവിലാണ് തുടർച്ചയായ മൂന്ന് വിജയം നേടിയ ചെന്നൈ സൂപ്പർ കിങ്സിനെ റോയൽസ് പരാജയപെടുത്തിയത്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 203 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളൂ. 29 പന്തിൽ 47 റൺസ് നേടിയ റിതുരാജ് ഗയ്ക്ക്വാദും 33 പന്തിൽ 52 റൺസ് നേടിയ ശിവം ദുബെയും മാത്രമെ സി എസ് കെ നിരയിൽ തിളങ്ങിയുള്ളൂ.

രാജസ്ഥാൻ റോയൽസിന് വേണ്ടി ആദം സാംപ മൂന്ന് 22 ഓവറിൽ റൺസ് വഴങ്ങി മൂന്ന് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ 35 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 43 പന്തിൽ 8 ഫോറും 4 സിക്സും ഉൾപ്പടെ 77 റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 15 പന്തിൽ 34 റൺസ് നേടിയ ധ്രുവ് ജൂറൽ, 13 പന്തിൽ 27 റൺസ് നേടിയ ദേവ്ദത് പടിക്കൽ എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ നേടിയത്. സഞ്ജു 17 റൺസ് നേടി പുറത്തായി.

ഏപ്രിൽ 30 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം. അതേ ദിവസം പഞ്ചാബ് കിങ്സിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം.