Skip to content

ഷഹീൻ അഫ്രീദി അടക്കമുള്ളവരെ അടിച്ചൊതുക്കി തകർപ്പൻ സെഞ്ചുറി നേടി ന്യൂസിലൻഡ് താരം ചാപ്മാൻ

പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ തകർപ്പൻ വിജയവുമായി ന്യൂസിലൻഡ്. മാർക്ക് ചാപ്മാൻ്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് ആറ് വിക്കറ്റിൻ്റെ ആവേശവിജയം ന്യൂസിലൻഡ് നേടിയത്.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. 57 പന്തിൽ 11 ഫോറും 4 സിക്സും ഉൾപ്പടെ 104 റൺസ് നേടിയ മാർക്ക് ചാപ്മാനും 25 പന്തിൽ 45 റൺസ് നേടിയ ജിമ്മി നിഷവുമാണ് ന്യൂസിലൻഡിന് വേണ്ടി തിളങ്ങിയത്. ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ് അടക്കമുള്ളവർ റൺസ് വഴങ്ങി കൂട്ടിയ മത്സരത്തിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ഇമാദ് വാസിമാണ് മികവ് പുലർത്തിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 62 പന്തിൽ 98 റൺസ് നേടിയ മൊഹമ്മദ് റിസ്വാൻ, 14 പന്തിൽ 31 റൺസ് നേടിയ ഫഹീം അഷ്റഫ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് വിജയിച്ചതോടെ പരമ്പര 2-2 ന് സമനിലയിൽ കലാശിച്ചു.