Skip to content

വീണ്ടും തകർപ്പൻ പ്രകടനവുമായി രഹാനെ ! ഈഡനിൽ പുതിയ ചരിത്രമെഴുതി ചെന്നൈ സൂപ്പർ കിങ്സ്

അജിങ്ക്യ രഹാനെയുടെ തകർപ്പൻ ബാറ്റിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കൂറ്റൻ സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്. ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ കുറിച്ച സി എസ് കെ ഈഡൻ ഗാർഡനിൽ തകർപ്പൻ റെക്കോർഡും കുറിച്ചു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഐ പി എല്ലിൽ ഈഡൻ ഗാർഡനിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്.

29 പന്തിൽ 6 ഫോറും 5 സിക്സും ഉൾപ്പടെ 71 റൺസ് നേടിയ അജിങ്ക്യ രഹാനെ, 21 പന്തിൽ 2 ഫോറും 5 സിക്സും ഉൾപ്പടെ 50 റൺസ് നേടിയ ശിവം ദുബെ, 40 പന്തിൽ 56 റൺസ് നേടിയ ഡെവൻ കോൺവെ, 20 പന്തിൽ 35 റൺസ് നേടിയ റിതുരാജ് ഗയ്ക്ക്വാദ് എന്നിവരാണ് ചെന്നൈ സൂപ്പർ കിങ്സിനായി തിളങ്ങിയത്. രവീന്ദ്ര ജഡേജ 8 പന്തിൽ 18 റൺസ് നേടി.

ഈ ഐ പി എൽ സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലും ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തോടെ കുറിച്ചു.