അർഷ്ദീപിൻ്റെ ഏറ് ! ഐ പി എല്ലിന് ലക്ഷങ്ങളുടെ നഷ്ടം

ഗംഭീര പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിൻ്റെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് കാഴ്ച്ചവെച്ചത്. താരത്തിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് നഷ്ടപെട്ടുവെന്ന് കരുതിയ മത്സരം പഞ്ചാബ് കിങ്സ് തിരിച്ചുപിടിച്ചത്. അവസാന ഓവറിനിടെ രണ്ട് തവണ സ്റ്റമ്പുകൾ താരം എറിഞ്ഞ് ഒടിക്കുകയും ചെയ്തിരുന്നു.

അവസാന ഓവറിൽ തിലക് വർമ്മയെയും വധേരയെയും പുറത്താക്കിയ പന്തുകളാണ് സ്റ്റമ്പുകൾ ഒടിച്ചു കളഞ്ഞത്. പല വിധ ടെക്നിളജികൾ അടങ്ങിയ ഐ പി എല്ലിൽ ഉപയോഗിക്കുന്ന ഈ സ്‌റ്റംമ്പിൻ്റെ വില 24 ലക്ഷത്തിന് മേലെയാണ്. രണ്ട് സ്‌റ്റംമ്പുകൾ അർഷ്ദീപ് ഒടിച്ചതോടെ ഐ പി എല്ലിലെ ഏറ്റവും എക്സ്പെൻസീവ് ഓവറെന്ന രസകരമായ പട്ടം ആരാധകർ ഈ ഓവറിന് സമ്മാനിക്കുകയും ചെയ്തു.

മത്സരത്തിൽ നേടിയ നാല് വിക്കറ്റുകളോടെ ഈ സീസണിൽ വിക്കറ്റ് വേട്ടയിൽ മൊഹമ്മദ് സിറാജിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയ അർഷ്ദീപ് പർപ്പിൾ ക്യാപ്പും സ്വന്തമാക്കി. മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ പഞ്ചാബ് കിംഗ്സ് അഞ്ചാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 7 മത്സരങ്ങളിൽ നിന്നും 8 പോയിൻ്റ് പഞ്ചാബ് നേടിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top