ഇത് താൻ മാസ്സ് !! സ്റ്റമ്പുകൾ എറിഞ്ഞൊടിച്ച് മുംബൈ ഇന്ത്യൻസിനെ തകർത്ത് അർഷ്ദീപ് സിങ് : വീഡിയോ

അവിശ്വസനീയ ബൗളിങ് പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിൻ്റെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് കാഴ്ച്ചവെച്ചത്. മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു തൻ്റെ അവസാന രണ്ട് ഓവറുകളിലൂടെ അർഷ്ദീപ് മത്സരം തിരിച്ചുപിടിച്ചത്.

പതിനെട്ടാം ഓവറിൽ 26 പന്തിൽ 57 റൺസ് നേടിയ സൂര്യകുമാർ യാദവിനെ വീഴ്ത്തി പഞ്ചാബിനെ മത്സരത്തിൽ തിരിച്ചെത്തിച്ച താരം ആ ഓവറിൽ വെറും 9 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. അവസാന ഓവറിൽ 16 റൺസ് മാത്രം വേണമെന്നിരിക്കെ പന്തെറിയാൻ എത്തിയ താരം മൂന്നാം പന്തിൽ തിലക് വർമ്മയെയും തൊട്ടടുത്ത പന്തിൽ നേഹാൽ വധേരയെയും ബൗൾഡാക്കികൊണ്ട് പഞ്ചാബ് വിജയം ഉറപ്പിച്ചു.

അവസാന ഓവറിൽ രണ്ട് തവണയും കുറ്റി ഒടിച്ചുകൊണ്ടാണ് അർഷ്ദീപ് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ മൂന്ന് തവണ അമ്പയർമാർക്ക് സ്റ്റമ്പ് മാറേണ്ടിവന്നു.

വിഡിയോ ;

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top