Skip to content

വാർണർ തിളങ്ങി ! സീസണിലെ ആദ്യ വിജയം നേടി ഡൽഹി ക്യാപിറ്റൽസ്

തുടർച്ചയായ നാല് പരാജയങ്ങൾക്കൊടുവിൽ ഐ പി എൽ 2023 സീസണിലെ ആദ്യ വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം.

മത്സരത്തിൽ കൊൽക്കത്തയെ 127 റൺസിൽ ചുരുക്കികെട്ടിയ ഡൽഹി 128 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ മറികടന്നു. 41 പന്തിൽ 57 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ഈ മത്സരത്തിലും ഡൽഹിയ്‌ക്ക് വേണ്ടി തിളങ്ങിയത്. കെ കെ ആറിന് വേണ്ടി വരുൺ ചക്രവർത്തി, നിതീഷ് റാണ, അനുകുൽ റോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കെ കെ ആറിന് വേണ്ടി 39 പന്തിൽ 43 റൺസ് നേടിയ ജേസൺ റോയ്, 31 പന്തിൽ 38 റൺസ് നേടിയ ആന്ദ്രേ റസ്സൽ എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഡൽഹിയ്‌ക്ക് വേണ്ടി ഇഷാന്ത് ശർമ്മ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, ആൻ്റിച്ച് നോർകിയ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.