Skip to content

ക്യാപ്റ്റൻ കോഹ്ലിയ്‌ക്ക് കീഴിൽ തകർപ്പൻ വിജയവുമായി ആർ സീ ബി

ക്യാപ്റ്റൻ കോഹ്ലിയ്‌ക്ക് കീഴിൽ പഞ്ചാബ് കിങ്സിനെതിരെ തകർപ്പൻ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മൊഹമ്മദ് സിറാജിൻ്റെ ഫാഫ് ഡുപ്ലെസിസിൻ്റെയും മികവിലാണ് തകർപ്പൻ വിജയം ആർ സീ ബി കുറിച്ചത്.

മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 175 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 18.2 ഓവറിൽ 150 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

തകർച്ചയോടെയാണ് റൺ ചേസ് പഞ്ചാബ് കിങ്സ് തുടങ്ങിയത്. 30 പന്തിൽ 46 ,, റൺസ് നേടിയ പ്രഭ്സിമ്രാൻ സിങ് മാത്രമാണ് മുൻനിരയിൽ പഞ്ചാബിന് വേണ്ടി തിളങ്ങിയത്. പരിക്കിന് ശേഷം തിരിച്ചെത്തിയ ലിവിങ്സ്റ്റൺ 2 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ സാം കറൻ 10 റൺസ് നേടി പുറത്തായി.

പിന്നീട് 106 റൺസിന് തകർന്ന ടീമിനെ 27 പന്തിൽ 41 റൺസ് നേടിയ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

ആർ സീ ബിയ്‌ക്ക് വേണ്ടി മൊഹമ്മദ് സിറാജ് 4 ഓവറിൽ 21 റൺസ് വഴങ്ങി 4 വിക്കറ്റും ഹസരങ്ക രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 56 പന്തിൽ 5 ഫോറും 5 സിക്സും ഉൾപ്പടെ 84 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ്, 47 പന്തിൽ 59 റൺസ് നേടിയ വിരാട് കോഹ്ലി എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റും അർഷ്ദീപ് സിങ്, നേതൻ എല്ലിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.