ആവേശം കൂടിപോയി ! വിരാട് കോഹ്ലിയ്ക്കെതിരെ നടപടി എടുത്ത് ഐ പി എൽ

ചിന്നസ്വാമിയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടത്തിന് പുറകെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ നടപടിയുമായി ഐ പി എൽ.

ഐ പി എൽ പെരുമാറ്റചട്ടം ലംഘിച്ചതിനാണ് വിരാട് കോഹ്ലിയ്ക്കെതിരെ ഐ പി എൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മാച്ച് ഫീയുടെ 10 ശതമാനം പിഴയായി കോഹ്ലി നൽകേണ്ടിവരും. കളിക്കളത്തിലെ അതിരുകടന്ന ആവേശത്തിന് നിരവധി താരങ്ങൾക്കെതിരെ ഐ പി എൽ ഇതിനോടകം നടപടി സ്വീകരിച്ചിട്ടുണ്ട്. ആർ സീ ബിയ്ക്കെതിരായ മത്സര വിജയത്തിന് ശേഷം ഹെൽമറ്റ് നിലത്ത് എറിഞ്ഞുകൊണ്ട് ആഘോഷിച്ച ആവേശ് ഖാനെതിരെയും കൂടാതെ കളിക്കളത്തിൽ വാക്ക് പോര് നടത്തിയ മുംബൈ ഇന്ത്യൻസ് താരം ഹൃതിക് ശോക്കീൻ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ നിതീഷ് റാണ എന്നിവർക്കെതിരെയും ഐ പി എൽ നടപടി എടുത്തിരുന്നു.

കൂടാതെ മോശം ഓവർ നിരക്കിനെ തുടർന്ന് നിരവധി ക്യാപ്റ്റന്മാർക്കെതിരെയും സീസണിൽ ഐ പി എൽ നടപടി എടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top