വെറുതെയാണോ ചെക്കൻ്റെ കയ്യിൽ നിന്നും കിട്ടിയത് !! മത്സരത്തിനിടെ സഞ്ജുവിനെ ചൊറിഞ്ഞ് പാണ്ഡ്യ ; വീഡിയോ കാണാം

കഴിഞ്ഞ സീസണിലെ ഫൈനലിൽ ഏറ്റുവാങ്ങിയ തോൽവിയ്ക്ക് മധുരപ്രതികാരം വീട്ടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സഞ്ജുവും ഹെറ്റ്മയറും തകർത്താടിയപ്പോൾ രാജസ്ഥാൻ റോയൽസിന് മുൻപിൽ ഗുജറാത്ത് ടൈറ്റൻസ് മുട്ടുകുത്തി. എന്നാലിപ്പോൾ അടുത്ത ക്യാപ്റ്റൻ കൂളാവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹാർദിക്ക് പാണ്ഡ്യ കളിക്കിടെ സഞ്ജുവിനെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്.

ചേസിങിൽ തുടക്കത്തിൽ തന്നെ തകർന്ന് രാജസ്ഥാൻ റോയൽസ് സമ്മർദ്ദത്തിലായ ഘട്ടത്തിലായിരുന്നു സഞ്ജുവിനരികിലെത്തി ഹാർദിക്ക് പാണ്ഡ്യ സ്ലെഡ്ജ് ചെയ്യുവാൻ ശ്രമിച്ചത്. എന്നാൽ സഞ്ജു അതിൽ പതറിയില്ലെന്ന് മാത്രമല്ല ബാറ്റ് കൊണ്ട് ശക്തമായ മറുപടി നൽകുകയും ചെയ്തു.

ടീം തോറ്റാലും സ്വന്തം സ്കോർ ഉയർത്തി ഇന്ത്യൻ ടീമിൽ കേറിപറ്റാൻ ശ്രമിക്കുന്ന ചിലർക്കുള്ള മറുപടി കൂടിയായിരുന്നു സഞ്ജുവിൻ്റെ ഈ ഇന്നിങ്സ്. ഒരുപക്ഷേ ടീമിൻ്റെ വിജയത്തേക്കാൾ തൻ്റെ സ്കോറിന് സഞ്ജു പ്രാധാന്യം നൽകിയെങ്കിൽ മറ്റൊരു സെഞ്ചുറി കൂടെ സഞ്ജുവിന് സ്വന്തം പേരിൽ ചേർക്കാൻ സാധിച്ചേനെ. എന്നാൽ എന്തിനും മുൻപേ ടീമിന് നല്കുന്ന മുൻഗണന തന്നെയാണ് സഞ്ജുവിനെ ആരാധകർക്ക് പ്രിയങ്കനാക്കിയത്.

വീഡിയോ ;

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top