Skip to content

ഇഷാൻ വെടിക്കെട്ട് ! ഫോമിൽ തിരിച്ചെത്തി സൂര്യ ; തകർപ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

ഐ പി എൽ 2023 സീസണിൽ തുടർച്ചയായ രണ്ടാം വിജയവുമായി മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വിക്കറ്റിനായിരുന്നു 5 മുംബൈ ഇന്ത്യൻസിൻ്റെ വിജയം.

മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 186 റൺസിൻ്റെ വിജയലക്ഷ്യം 17.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. മികച്ച തുടക്കമാണ് ഇഷാൻ കിഷനും രോഹിത് ശർമ്മയും ചേർന്ന് മുംബൈ ഇന്ത്യൻസിന് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 65 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. പവർപ്ലേയിൽ മാത്രം 72 റൺസാണ് മുംബൈ അടിച്ചുകൂട്ടിയത്.

ഇംപാക്ട് പ്ലേയറായി എത്തിയ രോഹിത് ശർമ്മ 13 പന്തിൽ 20 റൺസ് നേടിയപ്പോൾ ഇഷാൻ കിഷൻ 25 പന്തിൽ 5 ഫോറും 5 സിക്സും അടക്കം 58 റൺസ് നേടി പുറത്തായി. തിലക് വർമ്മ 25 പന്തിൽ 30 റൺസ് നേടിയപ്പോൾ ഫോമിൽ തിരിച്ചെത്തിയ സൂര്യകുമാർ യാദവ് 25 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 43 റൺസും ടിം ഡേവിഡ് 13 പന്തിൽ 24 റൺസും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സെഞ്ചുറി നേടി ഒറ്റയാൾ പോരാട്ടം നടത്തിയ വെങ്കടേഷ് അയ്യരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. 51 പന്തിൽ 6 ഫോറും 9 സിക്സും ഉൾപ്പടെ 104 റൺസ് നേടിയാണ് താരം പുറത്തായത്. 11 പന്തിൽ 21 റൺസ് നേടിയ ആന്ദ്രേ റസ്സലായിരുന്നു ടീമിലെ രണ്ടാമത്തെ ടോപ്പ് സ്കോറർ. മറ്റന്നാൾ സൺറൈസേഴ്സ് ഹൈദരബാദിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം. ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ അടുത്ത മത്സരം.