ഇത് അവർക്കുള്ള മറുപടി ! ഇന്ത്യൻ ആരാധകർക്കെതിരെ പ്രതികരിച്ച് ഹാരി ബ്രൂക്ക്

ഈ ഐ പി എൽ സീസണിലെ ആദ്യ സെഞ്ചുറി നേടിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരബാദിൻ്റെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് മത്സരത്തിൽ കെ കെ ആറിനെ സൺറൈസേഴ്സ് പരാജയപെടുത്തിയത്. എന്നാൽ മത്സരത്തിന് പുറകെ ഇന്ത്യൻ ആരാധകർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹാരി ബ്രൂക്ക്.

ഇംഗ്ലണ്ടിന് വേണ്ടിയും പാകിസ്ഥാൻ സൂപ്പർ ലീഗിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച താരത്തിന് ഐ പി എല്ലിലെ തൻ്റെ ആദ്യ മത്സരങ്ങളിൽ മികവ് പുലർത്താൻ സാധിച്ചിരുന്നില്ല. ഇതിന് പുറകെ സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആരാധകർ വലിയവിമർശനമാണ് താരം നേരിട്ടത്. ഇന്ത്യയിൽ താരത്തിന് തിളങ്ങാനാകില്ലെന്നായിരുന്നു ഒരു കൂട്ടം ആരാധകരുടെ വിമർശനം. സെഞ്ചുറിയോടെ ഈ വിമർശകരുടെ വായടപ്പിക്കാൻ സാധിച്ചതിൻ്റെ സന്തോഷം ഇംഗ്ലണ്ട് താരം തുറന്നുപറയുകയും ചെയ്തു.

” ഞാൻ എന്നിൽ തന്നെ സമ്മർദ്ദം ചെലുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ നോക്കുമ്പോൾ ആളുകൾ എന്നെ ചീത്ത വിളിക്കുന്നു. ഇന്ന് ഞാൻ മികച്ച പ്രകടനം പുറത്തെടുത്തുവെന്ന് പറയുന്ന ഒരുപാട് ഇന്ത്യൻ ആരാധകർ ഉണ്ട്. പക്ഷേ കുറച്ച് നാളുകൾക്ക് മുൻപ് അവരെന്നെ ആക്ഷേപിക്കുകയായിരുന്നു. സത്യം പറഞ്ഞാൽ അവരുടെ വായാടപ്പിക്കാൻ സാധിച്ചതിൽ സന്തോഷം. ” ഹാരി ബ്രൂക്ക് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top