Skip to content

ഏകദിന ലോകകപ്പ് ! പാകിസ്ഥാൻ്റെ മത്സരങ്ങൾ ഈ രണ്ട് നഗരങ്ങളിൽ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ്റെ മത്സരങ്ങൾ രണ്ട് നഗരങ്ങളിൽ മാത്രമായി നടത്തുവാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സുരക്ഷയെ മുൻനിർത്തിയാണ് പാകിസ്ഥാൻ ടീമിൻ്റെ മത്സരങ്ങൾ രണ്ട് നഗരങ്ങളിൽ മാത്രമായി നടത്തുവാൻ ഒരുങ്ങുന്നത്.

റിപ്പോർട്ടുകൾ പ്രകാരം കൊൽക്കത്ത ഈഡൻ ഗാർഡൻസ്, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം എന്നിവടങ്ങളിലായിരിക്കും പാകിസ്ഥാൻ്റെ മത്സരങ്ങൾ ഭൂരിഭാഗവും നടക്കുക. റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന മത്സരത്തിൽ ലീഗ് ഘട്ടത്തിൽ 9 മത്സരങ്ങൾ ഓരോ ടീമും 9 മത്സരങ്ങൾ വീതമായിരിക്കും കളിക്കുക.

2016 ൽ നടന്ന ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ കളിച്ചത് കൊൽക്കത്തയിലായിരുന്നു. ചെന്നൈയാകട്ടെ പാക് ടീമിൻ്റെ ഇഷ്ടപെട്ട വേദികളിൽ ഒന്ന് കൂടിയാണ്. സുരക്ഷയിൽ വിട്ടുവീഴ്ച്ച ഉണ്ടാകില്ലെനങ്കിലും പാക് ടീമിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത തള്ളികളയാൻ സാധിക്കില്ല. ഈ സാധ്യത കൂടെ ഇല്ലാതാക്കുവാൻ വേണ്ടിയാണ് ഇത്തരം തീരുമാനങ്ങളിലേക്ക് നീങ്ങുന്നത്.

12 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ഐസിസി ഏകദിന ലോകകപ്പ് കൂടിയാണിത്. 13,2000 സീറ്റിങ് കപ്പാസിറ്റിയുള്ള അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെയായിരിക്കും ഫൈനൽ മത്സരം നടക്കുക.