അവൻ ആ ധൈര്യം കാണിച്ചില്ലേ ! ഹർഷൽ പട്ടേലിനെ പിന്തുണച്ച് രവിചന്ദ്രൻ അശ്വിൻ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലെ അവസാന പന്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ രവി ബിഷ്നോയെ റണ്ണൗട്ടാക്കി വിജയം നേടാൻ ശ്രമിച്ച ആർ സീ ബിയുടെ ഇന്ത്യൻ ബൗളർ ഹർഷൽ പട്ടേലിനെ പ്രശംസിച്ച് രവിചന്ദ്രൻ അശ്വിൻ.

മങ്കാദിങ് എന്നറിയപെട്ടിരുന്ന ഈ പുറത്താക്കൽ അശ്വിൻ ബട്ട്ലറെ ഇത്തരത്തിൽ പുറത്താക്കിയതോടെയാണ് കൂടുതൽ ശ്രദ്ധ നേടുന്നതും ഒടുവിൽ ഐസിസി തന്നെ ഈ പുറത്താക്കൽ റണ്ണൗട്ടിൻ്റെ ഗണത്തിൽ പെടുത്തുകയും ചെയ്തു. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ഹർഷലിൻ്റെ ഈ ശ്രമം ദയനീയമായി പരാജയപെട്ടിരുന്നു. ഓടിവരുന്നതിനിടെ പന്ത് സ്റ്റമ്പിൽ കൊള്ളിക്കാൻ താരത്തിന് സാധിച്ചില്ല.

” ഒരു പന്തിൽ വേണ്ടത് ഒരു റൺ !! നോൺ സ്ട്രൈക്കർ തീർച്ചയായും ഓടുമെന്ന് ഉറപ്പാണ്. ഞാൻ ആണെങ്കിൽ തീർച്ചയായും ബൗൾ ചെയ്യുന്നത് നിർത്തികൊണ്ട് ബാറ്റ്സ്മാനെ റണ്ണൗട്ടാക്കും. അതിൽ എന്താണ് പ്രശ്നമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ മത്സരം കണ്ടിരുന്നു. ഭാര്യയോട് ഹർഷൽ റണ്ണൗട്ടാക്കണമെന്ന് ഞാൻ പറയുകയും ചെയ്തു. ഒരു ബൗളർ ഈ ധൈര്യം കാണിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ ബൗളർമാരും ഇത് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ” അശ്വിൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top