Skip to content

മിണ്ടാതെ വീട്ടിൽ പോക്കോ ! ആർ സീ ബി ഫാൻസിനെയും വെറുതെ വിടാതെ ഗംഭീർ : വീഡിയോ

ത്രസിപ്പിക്കുന്ന വിജയമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നേടിയത്. ആർ സീ ബിയ്ക്കെതിരെ അവസാന പന്തിൽ നേടിയ ഒരു വിക്കറ്റിൻ്റെ ആവേശവിജയം അഗ്രസീവായാണ് ടീമിൻ്റെ മെൻ്റർ ഗംഭീർ ആഘോഷിച്ചത്. മുൻ ഇന്ത്യൻ താരത്തിൻ്റെ അഗ്രസീവ് ആഘോഷം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

മത്സരശേഷം കളിക്കളത്തിൽ ഇറങ്ങി തൻ്റെ ടീമിലെ താരങ്ങളെ അഭിനന്ദിക്കുന്നതിനിടെയാണ് കാണികൾക്ക് നേരെ തിരിഞ്ഞുകൊണ്ട് ചുണ്ടത്ത് വിരൽ വെച്ച് നിശബ്ദരായി മടങ്ങിക്കോളാൻ ഗംഭീർ ആവശ്യപെട്ടത്. സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെ കാണികളിൽ ഒരുകൂട്ടർ മോശമായി പരിഹസിച്ചിരുന്നു.

സ്റ്റോയിനിസിൻ്റെയും നിക്കോളാസ് പൂരൻ്റെയും തകർപ്പൻ പ്രകടനമാണ് കൈവിട്ടുവെന്ന് കരുതിയ മത്സരത്തിൽ എൽ എസ് ജിയെ തിരിച്ചെത്തിച്ചത്. 213 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടരുന്നതിനിടെ മൂന്ന് വിക്കറ്റ് ലഖ്നൗവിന് നഷ്ടപെട്ടിരുന്നു. എന്നാൽ സ്റ്റോയിനിസ് 30 പന്തിൽ 65 റൺസും നിക്കോളാസ് പൂരൻ 19 പന്തിൽ 62 റൺസും നേടി തകർത്തടിച്ചതോടെയാണ് ലഖ്നൗ വിജയത്തിലേക്ക് കുതിച്ചതും ഒടുവിൽ അതിനാടകീയ രംഗങ്ങൾക്ക് ശേഷം വിജയം കുറിച്ചതും.

വീഡിയോ: