അശ്വിനാവാൻ ശ്രമിച്ച ഹർഷലിന് പിഴച്ചു. ലഖ്നൗവിന് വിജയം : വീഡിയോ കാണാം

ഐ പി എല്ലിൽ വീണ്ടും ത്രില്ലർ പോരാട്ടം. ചിന്നസ്വാമിയിൽ നടന്ന ആർ സീ ബിയും എൽ എസ് ജിയും തമ്മിൽ നടന്ന പോരാട്ടത്തിൽ അവസാന പന്തിലായിരുന്നു ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ വിജയം. അതിനാടകീയ രംഗങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒടുവിലാണ് ത്രസിപ്പിക്കുന്ന വിജയം ലഖ്നൗ നേടിയത്.

213 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗവിന് 23 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപെട്ടിരുന്നു. തുടർന്ന് 30 പന്തിൽ 65 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസിൻ്റെയും 19 പന്തിൽ 62 റൺസ് നേടിയ നിക്കോളാസ് പൂരൻ്റെയും മികവിൽ ലഖ്നൗ മത്സരത്തിൽ ശക്തമായി തിരിച്ചെത്തി.

എന്നാൽ പതിനേഴാം ഓവറിൽ നിക്കോളാസ് പൂരനെ പുറത്താക്കി സിറാജ് ആർ സീ ബിയ്‌ക്ക് ബ്രേക്ക്ത്രൂ നൽകി. പിന്നീട് പത്തൊമ്പതാം ഓവറിൽ 30 റൺസ് നേടിയ ബഡോനി ഹിറ്റ് വിക്കറ്റായതോടെ മത്സരം അവസാന ഓവറിലേക്ക് നീണ്ടു. അവസാന ഓവറിൽ 5 റൺസ് മാത്രമായിരുന്നു ലഖ്നൗവിന് വേണ്ടിയിരുന്നത്. അവസാന ഓവർ എറിഞ്ഞ ഹർഷൽ പട്ടേൽ രണ്ടാം പന്തിൽ മാർക്ക് വുഡിനെ പുറത്താക്കി ലഖ്നൗവിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. തുടർന്ന് മൂന്നാം പന്തിൽ ഡബിളും പിന്നീട് സിംഗിളും നേടി രവി ബിഷ്നോയ് സ്കോർ ഒപ്പമെത്തിച്ചുവെങ്കിലും അഞ്ചാം പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഉനാഡ്കട് പുറത്തായതോടെയാണ് മത്സരം അവസാന പന്തിലേക്ക് നീണ്ടത്.

അവസാന പന്ത് എറിയുന്നതിനിടെ നോൺ സ്ട്രൈക്കർ എൻഡിൽ രവി ബിഷ്നോയെ റണ്ണൗട്ടാക്കുവാൻ ഹർഷൽ പട്ടേൽ ശ്രമിച്ചുവെങ്കിലും ഓടുന്നതിനിടെ പന്ത് സ്റ്റമ്പിൽ കൊള്ളിക്കാൻ താരത്തിന് സാദ്ധിച്ചില്ല. രണ്ടാമത്തെ ശ്രമത്തിൽ പന്ത് സ്റ്റമ്പിൽ കൊള്ളിച്ചുവെങ്കിലും അത് നിയമവിധേയം അല്ലാത്തതിനാൽ അമ്പയർ പരിശോധിക്കാൻ പോലും തയ്യാറായില്ല. പിന്നീട് ഹർഷൽ മികച്ച പന്ത് എറിഞ്ഞുവെങ്കിലും പന്ത് കൈപിടിയിൽ ഒതുക്കാൻ ദിനേശ് കാർത്തിക്കിന് സാധിച്ചില്ല. അവസരം മുതലാക്കികൊണ്ട് ആവേഷ് ഖാൻ റൺ നേടി ലഖ്നൗവിന് വിജയം സമ്മാനിച്ചു.

വീഡിയോ :

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top