ഇത് സെഞ്ചുറികളേക്കാൾ വിലയേറിയ ഇന്നിങ്സ് !! പഞ്ചാബിൻ്റെ രക്ഷകനായി ക്യാപ്റ്റൻ ധവാൻ

ഒറ്റയാൾ പോരാട്ടത്തിലൂടെ സൺറൈസേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിൻ്റെ രക്ഷകനായി ക്യാപ്റ്റൻ ശിഖാർ ധവാൻ. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നെന്ന് നിസംശയം പറയാവുന്ന പ്രകടനമാണ് ധവാൻ പുറത്തെടുത്തത്. സെഞ്ചുറി നേടാനായില്ലെങ്കിലും പല സെഞ്ചുറികളേക്കാൾ മൂല്യമേറിയതായിരുന്നു ധവാൻ്റെ ഈ ഇന്നിങ്സ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് നേടിയത്. ഇതിൽ 99 റൺസും പിറന്നത് ധവാൻ്റെ ബാറ്റിൽ നിന്നായിരുന്നു. 66 പന്തിൽ 12 ഫോറും 5 സിക്സും ഉൾപ്പടെ 99 റൺസ് ധവാൻ നേടി. 15 പന്തിൽ 22 റൺസ് നേടിയ സാം കറൻ മാത്രമാണ് പഞ്ചാബ് നിരയിൽ ധവാനെ കൂടാതെ രണ്ടക്കം കടന്നത്.

ഒരു ഘട്ടത്തിൽ 88 റൺസിന് 9 വിക്കറ്റ് നഷ്ടപെട്ട ശേഷമായിരുന്നു ധവാൻ ടീമിൻ്റെ സ്കോർ 140 കടത്തിയത്. അവസാന വിക്കറ്റിൽ 55 റൺസ് കൂട്ടിച്ചേർത്തപ്പോൾ അതിൽ ഒരു റൺ മാത്രമായിരുന്നു പതിനൊന്നാമനായ മോഹിത് രതീയുടെ സംഭാവന.

സൺറൈസേഴ്സിന് വേണ്ടി മാർക്കണ്ടെ നാലോവറിൽ 15 റൺസ് വഴങ്ങി നാല് വിക്കറ്റും ഉമ്രാൻ മാലിക്ക്, മാർക്കോ യാൻസൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top