പൃഥ്വി ഷായെ പുറത്താക്കാൻ സഞ്ജുവിൻ്റെ സൂപ്പർമാൻ ക്യാച്ച് : വീഡിയോ

ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂപ്പർമാൻ ക്യാച്ചിലൂടെ ഞെട്ടിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ കിടിലൻ ക്യാച്ച് താരം നേടിയത്.

ഡൽഹി ഇന്നിങ്സിലെ ആദ്യ ഓവറിലായിരുന്നു സഞ്ജുവിൻ്റെ ഈ സൂപ്പർമാൻ ക്യാച്ച് പിറന്നത്. ട്രെൻഡ് ബോൾട്ട് എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ ഡൽഹിയുടെ ഇംപാക്ട് പ്ലേയർ കൂടിയായ പ്രിഥ്വി ഷാ ഡ്രൈവ് ചെയ്യുവാൻ ശ്രമിക്കുകയും ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് സ്റ്റാമ്പിന് പുറകിലേക്ക് പോവുകയും ചെയ്തു. തൻ്റെ വലതുവശത്തേക്ക് പോവുകയായിരുന്ന പന്ത് ശരവേഗത്തിൽ തകർപ്പൻ ഡൈവിലൂടെ സഞ്ജു സാംസൺ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് അടിച്ചുകൂട്ടിയിരുന്നു. 31 പന്തിൽ 60 റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 51 പന്തിൽ 79 റൺസ് നേടിയ ജോസ് ബട്ട്ലർ, 21 പന്തിൽ പുറത്താകാതെ 39 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ രാജസ്ഥാൻ റോയൽസ് കുറിച്ചത്.

വീഡിയോ :

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top