Skip to content

തകർപ്പൻ ക്യാച്ചും രണ്ട് വിക്കറ്റും. പ്രായത്തെ വെല്ലുന്ന പ്രകടനവുമായി അമിത് മിശ്ര : വീഡിയോ കാണാം

ഒരിടവേളയ്ക്ക് ശേഷമുള്ള ഐ പി എൽ തിരിച്ചുവരവിൽ ഗംഭീര പ്രകടനവുമായി അമിത് മിശ്ര. സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടിയായിരുന്നു ഗംഭീര പ്രകടനം അമിത് മിശ്ര കാഴ്ച്ചവെച്ചത്. പ്രായത്തിൻ്റെ പേരിൽ തന്നെ പരിഹസിച്ചവർക്കുള്ള താരത്തിൻ്റെ മറുപടി കൂടിയായിരുന്നു ഈ പ്രകടനം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിനെതിരെ നാലോവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മിശ്ര തകർപ്പൻ ക്യാച്ചും മത്സരത്തിൽ നേടി. വാഷിങ്ടൺ സുന്ദർ, ആദിൽ റഷീദ് എന്നിവരെയാണ് മിശ്ര വീഴ്ത്തിയത്. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടാനാണ് സൺറൈസേഴ്സിന് സാധിച്ചത്. 35 റൺസ് നേടിയ രാഹുൽ ത്രിപാതി, 31 റൺസ് നേടിയ അൻമോൾപ്രീത് സിങ്, 21 റൺസ് നേടിയ അബ്ദുൽ സമദ് എന്നിവർ മാത്രമാണ് സൺറൈസേഴ്സ് നിരയിൽ പിടിച്ചുനിന്നത്.

രാഹുൽ ത്രിപ്പാതിയെ പുറത്താക്കാൻ വേണ്ടിയാണ് മത്സരത്തിലെ പതിനേഴാം ഓവറിൽ കിടിലൻ ക്യാച്ച് അമിത് മിശ്ര നേടിയത്.

വീഡിയോ ;