Skip to content

ധോണിയെയല്ല ഇതൊക്കെ അദ്ദേഹത്തെ കണ്ടാണ് പഠിച്ചത് : ഷാർദുൽ താക്കൂർ

തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. തുടക്കത്തിൽ തകർന്ന കെ കെ ആറിനെ തകർപ്പൻ പ്രകടനത്തിലൂടെ താക്കൂർ തിരിച്ചെത്തിയിരിക്കുകയായിരുന്നു.

മത്സരത്തിന് ശേഷം ക്രിക്കറ്റ് ലോകം ഒന്നാകെ താക്കൂറിനെ പ്രശംസിച്ചിരുന്നു. ലോർഡ് താക്കൂറെന്നായിരുന്നു താക്കൂറിനെ പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ട്വീറ്റ് പങ്കുവെച്ചത്. സെവാഗിൻ്റെ ഈ പ്രശംസയ്‌ക്ക് താക്കൂർ മത്സരശേഷം നന്ദി പറയുകയും ചെയ്തു.

” സർ ഞങ്ങൾ പന്ത് അടിച്ച് പറപ്പിക്കാൻ പഠിച്ചത് താങ്കളിൽ നിന്നാണ്. ഫാസ്റ്റ് ബൗളർമാർക്കെതിരെ താങ്കളെ പോലെ ക്ലീൻ ഹിറ്റിങ് നടത്തിയിട്ടുള്ള മറ്റാരാണ് ഉള്ളത്. നിങ്ങൾ കളിക്കുന്നത് കണ്ടിട്ടാണ് ഞങ്ങളത് പഠിച്ചത്. ” താക്കൂർ മത്സരശേഷം പറഞ്ഞു.

മത്സരത്തിൽ 29 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പടെ 68 റൺസാണ് താക്കൂർ അടിച്ചുകൂട്ടിയത്. 33 പന്തിൽ 46 റൺസ് നേടിയ റിങ്കു സിങും 44 പന്തിൽ 57 റൺസ് നേടിയ ഗർബാസുമാണ് കെ കെ ആറിന് വേണ്ടി തിളങ്ങിയ മറ്റു താരങ്ങൾ. മത്സരത്തിലെ 81 റൺസിൻ്റെ വിജയത്തൊടെ പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തുവാനും കൊൽക്കത്തയ്ക്ക് സാധിച്ചു.