Skip to content

യൂ ബ്യൂട്ടി !! ത്രിപാതിയെ പുറത്താക്കാൻ ഹോൾഡറുടെ സൂപ്പർ ക്യാച്ച് : വീഡിയോ

സൺറൈസേഴ്സിനെതിരായ മത്സരത്തിൽ പിടിമുറുക്കി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത വമ്പൻ വിജയലക്ഷ്യം ഉയർത്തിയ റോയൽസ് മറുപടി ബാറ്റിങിനിറങ്ങിയ സൺറൈസേഴ്സിനെതിരെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

ട്രെൻഡ് ബോൾട്ടാണ് തൻ്റെ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തികൊണ്ട് സൺറൈസേഴ്സിനെ സമ്മർദ്ദത്തിലാക്കിയത്. ഓവറിലെ മൂന്നാം പന്തിൽ അഭിഷേക് ശർമ്മയുടെ കുറ്റിതെറിപ്പിച്ച ബോൾട്ട് അഞ്ചാം പന്തിൽ രാഹുൽ ത്രിപാതിയെ ജേസൺ ഹോഡറുടെ കൈകളിൽ എത്തിച്ച് പുറത്താക്കി. അവിശ്വസനീയ ക്യാച്ചാണ് ത്രിപാതിയെ പുറത്താക്കുവാൻ ജേസൺ ഹോൾഡർ നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 32 പന്തിൽ 3 ഫോറും 4 സിക്സും ഉൾപ്പടെ 55 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, 22 പന്തിൽ 7 ഫോറും 3 സിക്സുമടക്കം 54 റൺസ് നേടിയ ജോസ് ബട്ട്ലർ, 37 പന്തിൽ 54 റൺസ് നേടിയ യശസ്വി ജയ്സ്വാൾ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയത്.

വീഡിയോ :