Skip to content

ബട്ട്ലർ തുടങ്ങി. തകർത്തടിച്ച് ക്യാപ്റ്റൻ സഞ്ജു. സൺറൈസേഴ്സിനെതിരെ റോയൽസിന് വമ്പൻ സ്കോർ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ റോയൽസ് ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, ജോസ് ബട്ട്ലർ യശസ്വി ജയ്സ്വാൾ എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ കുറിച്ചത്.

മൂവരുടെയും ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് രാജസ്ഥാൻ റോയൽസ് അടിച്ചുകൂട്ടി.

തകർപ്പൻ തുടക്കമാണ് ജയ്സ്വാളും ജോസ് ബട്ട്ലറും ചേർന്ന് രാജസ്ഥാൻ റോയൽസിന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ പവർപ്ലേയിൽ 85 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 20 പന്തിൽ ഫിഫ്റ്റി നേടിയ ജോസ് ബട്ട്ലർ 7 ഫോറും 3 സിക്സും ഉൾപ്പടെ 22 പന്തിൽ 54 റൺസ് നേടി പുറത്തായപ്പോൾ ജയ്സ്വാൾ 37 പന്തിൽ 54 റൺസ് നേടി പുറത്തായി. മറുഭാഗത്ത് തുടക്കം മുതൽ തകർത്തടിച്ച സഞ്ജു വെറും 28 പന്തിൽ നിന്നും തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കി.

32 പന്തിൽ 3 ഫോറും 4 സിക്സും ഉൾപ്പടെ 55 റൺസ് നേടിയാണ് സഞ്ജു സാംസൺ പുറത്തായത്. ഐ പി എല്ലിലെ സഞ്ജുവിൻ്റെ പതിനെട്ടാം ഫിഫ്റ്റിയാണിത്.

സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ടി നടരാജൻ, ഫറൂഖി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.