ടീമിൻ്റെ പേര് തെറ്റിച്ച് രവി ശാസ്ത്രി. പാണ്ഡ്യയുടെ റിയാക്ഷൻ ഇങ്ങനെ ; വീഡിയോ

ഐ പി എൽ 2023 സീസണിന് ആവേശകരമായ തുടക്കമായിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം നിലവിലെ ചാമ്പ്യന്മാർക്കൊപ്പമായിരുന്നു. മത്സരത്തിലെ ടോസിനിടെ രവി ശാസ്ത്രിയ്‌ക്ക് സംഭവിച്ച പിഴക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മത്സരത്തിലെ ടോസിന് മുൻപേ ഗുജറാത്ത് ജയൻ്റ്സും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടുവെന്നായിരുന്നു രവി ശാസ്ത്രി അനൗൺസ് ചെയ്തത്. യഥാർത്ഥത്തിൽ ഗുജറാത്ത് ജയൻ്റ്സ് പുതുതായി ആരംഭിച്ച വനിതാ ഐ പി എല്ലിലെ ഫ്രാഞ്ചൈസിയാണ്. വുമൺസ് പ്രീമിയർ ലീഗിൽ കമൻ്ററി ടീമിൽ രവി ശാസ്ത്രി ഉണ്ടായിരുന്നത് കൊണ്ടാകാം ഇത്തരത്തിലൊരു പിഴവ് രവി ശാസ്ത്രിയിൽ നിന്നുണ്ടായത്.

തൻ്റെ ടീമിൻ്റെ പേര് രവി ശാസ്ത്രി തെറ്റിച്ചുപറഞ്ഞത് കേട്ട ഹാർദിക്ക് പാണ്ഡ്യയുടെ പ്രതികരണം രസകരമായിരുന്നു.

വീഡിയോ :

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top