Skip to content

ഇതെന്താ ഇഞ്ചുറി പ്രീമിയർ ലീഗോ. പരിക്കേറ്റ് ചെന്നൈയുടെ ഇന്ത്യൻ പേസർ പുറത്ത്

ഐ പി എൽ 2023 സീസൺ ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി. പരിക്കേറ്റ ടീമിലെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുകേഷ് ചൗധരി സീസണിൽ നിന്നും പുറത്തായി.

കഴിഞ്ഞ മെഗാ താരലേലത്തിൽ 20 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയ താരം കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ 16 വിക്കറ്റ് നേടിയിരുന്നു. ഡ്വെയ്ൻ ബ്രാവോയ്‌ക്കൊപ്പം സീസണിൽ ടീമിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് മുഖേഷ് ചൗധരിയായിരുന്നു. സീസണിൽ നിന്നും പരിക്കേറ്റ് പുറത്താകുന്ന രണ്ടാമത്തെ ചെന്നൈ സൂപ്പർ കിങ്സ് താരമാണ് ചൗധരി. നേരത്തെ ന്യൂസിലൻഡ് പേസർ കെയ്ൽ ജാമിസണും പരിക്ക് മൂലം സീസണിൽ നിന്നും പുറത്തായിരുന്നു.

സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ സിസണ്ട മഗാലയെയാണ് ചെന്നൈ സൂപ്പർ കിങ്സ് ജാമിസണ് പകരക്കാരനായി ടീമിലെത്തിച്ചത്. വരും ദിവസങ്ങളിൽ മുകേഷ് ചൗധരിയ്ക്ക് പകരക്കാരനെ ടീം പ്രഖ്യാപിക്കും.