Skip to content

പാകിസ്ഥാൻ്റെ ബൗളിങ് കോച്ചായി മുൻ സൗത്താഫ്രിക്കൻ പേസർ

പാകിസ്ഥാൻ്റെ പുതിയ ബൗളിങ് കോച്ചായി മുൻ സൗത്താഫ്രിക്കൻ പേസർ മോർനെ മോർക്കൽ. ടീമിൻ്റെ ബാറ്റിങ് പരിശീലകനായി മറ്റൊരു സൗത്താഫ്രിക്കൻ ക്രിക്കറ്റർ ആൻഡ്രൂ പുട്ടിക്കിനെയും പാകിസ്ഥാൻ നിയമിക്കും. ഇരുവരെയും ടീമിലെത്തിക്കുന്ന തീരുമാനത്തിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഗ്രീൻ സിഗ്നൽ നൽകികഴിഞ്ഞു.

കൂടാതെ മുൻ കോച്ചായി മിക്കി ആർതറിനെ കൺസൽട്ടൻ്റായി ടീമിലെത്തിക്കുന്നതിനും ബോർഡ് അനുവാദം നൽകി. ഓൺലൈനായിട്ടായിരിക്കും നിലവിൽ കൗണ്ടി ടീമിൻ്റെ കോച്ചായ മിക്കി ആർതർ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് വേണ്ടി പ്രവർത്തിക്കുക. സാക്ലൈൻ മുസ്ഥാഖ്, ഷോൺ ടെയ്റ്റ് എന്നിവരുടെ കരാർ പുതുക്കാതിരുന്നതിനാൽ നിലവിൽ ഫുൾ ടൈം പരിശീലകരില്ലാതെയാണ് പാകിസ്ഥാൻ കളിക്കുന്നത്.

ഏഷ്യ കപ്പും ഐസിസി ഏകദിന ലോകകപ്പിലെയും മികച്ച പ്രകടനം തന്നെയായിരിക്കും പുതിയ പരിശീലക നിരയുടെ പ്രധാന ഉത്തരവാദിത്വം. ഐ പി എല്ലിന് ശേഷമായിരിക്കും മോർക്കൽ ടീമിനൊപ്പം ചേരുക. നിലവിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ബൗളിങ് പരിശീലകനാണ് മോർണെ മോർക്കൽ.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി 86 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 309 വിക്കറ്റും 117 ഏകദിന മത്സരങ്ങളിൽ നിന്നും 188 വിക്കറ്റും 44 ടി20 മത്സരങ്ങളിൽ നിന്നും 47 വിക്കറ്റും മോർക്കൽ നേടിയിട്ടുണ്ട്.