Skip to content

ബിഗ് സർപ്രൈസ് !! പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഐ പി എൽ 2023 സീസണിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരക്കാരനായാണ് പുതിയ ക്യാപ്റ്റനെ ടീം പ്രഖ്യാപിച്ചത്. ടീമിലെ ഇടംകയ്യൻ ബാറ്റ്സ്മാനായ നിതീഷ് റാണയെയാണ് ടീമിൻ്റെ ക്യാപ്റ്റനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

2018 മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഭാഗമാണ് നിതീഷ് റാണ. ഐ പി എല്ലിൽ 91 മത്സരങ്ങൾ കളിച്ചിട്ടുള്ള നിതീഷ് റാണ 28.32 ശരാശരിയിൽ 15 ഫിഫ്റ്റിയടക്കം 2181 റൺസ് നേടിയിട്ടുണ്ട്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ശ്രേയസ് അയ്യർക്ക് വീണ്ടും പരിക്ക് പറ്റിയത്. പരിക്കിൽ നിന്നും മുക്തനായി അയ്യർ സീസണിൻ്റെ രണ്ടാം ഘട്ടത്തിൽ ടീമിനൊപ്പം തിരിച്ചെത്തുമെന്ന പ്രതീക്ഷയും റാണയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നതിനൊപ്പം കെ കെ ആർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഏപ്രിൽ ഒന്നിന് പഞ്ചാബ് കിങ്സിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ആദ്യ മത്സരം.