Skip to content

തോൽക്കുമോയെന്ന പേടി കാരണമാണ് അവർ പാകിസ്ഥാനിലേക്ക് വരാത്തത്. മുൻ പാകിസ്ഥാൻ താരം

പരാജയപെടുമോയെന്ന പേടികാരണമാണ് ഇന്ത്യ ഏഷ്യ കപ്പിനായി പാകിസ്ഥാനിലേക്ക് വരുന്നതിന് മടിക്കുന്നതെന്ന് മുൻ പാകിസ്ഥാൻ താരം ഇമ്രാൻ നാസിർ. സുരക്ഷ ഭീഷണി ഇന്ത്യ പറയുന്ന വെറും എക്സ്ക്യൂസ് മാത്രമാണെന്നും മുൻ പാകിസ്ഥാൻ താരം പറഞ്ഞു.

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏഷ്യ കപ്പ് പാകിസ്ഥാനിൽ തന്നെയായിരിക്കും നടക്കുക. എന്നാൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു രാജ്യത്തിലെ വേദിയിലായിരിക്കും നടക്കുക. ഇതിനിടെയാണ് ഇന്ത്യയ്ക്കെതിരെ ആരോപണവുമായി മുൻ താരം രംഗത്തെത്തിയിരിക്കുന്നത്.

” സുരക്ഷയല്ല കാരണം. പാകിസ്ഥാനിലേക്ക് എത്ര ടീമുകൾ വന്നെന്ന് നോക്കൂ. ഓസ്ട്രേലിയ പോലും വന്നില്ലേ. ഇതെല്ലാം അവരുടെ മറച്ചുവെക്കലുകൾ മാത്രമാണ്. സത്യമെന്തെന്നാൽ നമ്മളോട് തോൽക്കുമോയെന്ന ഭയം കാരണമാണ് അവർ പാകിസ്ഥാനിലേക്ക് വരാത്തത്. സുരക്ഷയൊക്കെ എക്സ്ക്യൂസ് മാത്രമാണ്. ഇവിടെ വന്ന് ക്രിക്കറ്റ് കളിക്കൂ. രാഷ്ട്രീയം കളിക്കാൻ തുടങ്ങിയാൽ പിന്നെ വേറെ വഴിയില്ല. ” നാസിർ പറഞ്ഞു.

ഇന്ത്യ പാകിസ്ഥാൻ മത്സരം കാണുവാൻ ആളുകൾ കാത്തിരിക്കുകയാണെന്നും ക്രിക്കറ്റ് ലോകത്തിൻ്റെ എല്ലാ കോണിലും എത്തണം എന്നുണ്ടെങ്കിൽ ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾ നടക്കേണ്ടതുണ്ടെന്നും എത്ര മികച്ച ടീമാണെങ്കിലും ഇന്ത്യയ്ക്ക് തോൽവി സഹിക്കാനാകില്ലയെന്നും നാസിർ കൂട്ടിച്ചേർത്തു.