Skip to content

അയ്യയ്യേ നാണക്കേട്. ഹൻഡ്രഡ് ലീഗിൽ അൺസോൾഡായി ബാബറും റിസ്വാനും

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ ആഭ്യന്തര ലീഗായ ദി ഹംഡ്രഡിൽ അൻസോൾഡായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനും. ഇന്നലെ നടന്ന ഡ്രാഫ്റ്റിൽ ഇരുവർക്കും വേണ്ടി ഒരു ടീമും രംഗത്തെത്തിയില്ല.

എന്നാൽ ടീമിലെ സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദിയെയും മറ്റൊരു പേസറായ ഹാരിസ് റൗഫിനെയും വെൽഷ് ഫയർ സ്വന്തമാക്കി. മിച്ചൽ മാർഷ്, ഡേവിഡ് വില്ലി, ആഷ്ടൻ ടേനർ, ഗ്ലെൻ ഫിലിപ്പ്സ്, ഡെവൻ കോൺവെ, മൈക്കൽ ബ്രേസ്വെൽ, ഹെൻറിച്ച് ക്ലാസൻ തുടങ്ങി 30 താരങ്ങളെ ഡ്രാഫ്റ്റിൽ ടീമുകൾ സ്വന്തമാക്കി.

വെസ്റ്റിൻഡീസിൻ്റെ കീറോൺ പൊള്ളാർഡ്, ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾട്ട് എന്നിവർ ബാബറിനും റിസ്വാനുമൊപ്പം അൻസോൾഡായി. അൻസോൾഡായതിന് പുറകെ നിരവധി ട്രോളുകളാണ് ബാബറും റിസ്വാനും സോഷ്യൽ മീഡിയയിൽ ഏറ്റുവാങ്ങുന്നത്. ഐ പി എൽ പാക് താരങ്ങൾ ഉണ്ടെങ്കിൽ 20 കോടി വരെ ബാബറിന് ലഭിച്ചേക്കുമെന്നുള്ള മുൻ പാക് താരങ്ങളുടെയും ആരാധകരുടെയും വമ്പൻ തള്ളുകളാണ് ഇപ്പോൾ ട്രോളിലേക്ക് വഴിവെച്ചിരിക്കുന്നത്.