ഹാട്രിക്ക് നേടി വെസ്ലി മധേവേരെ. നെതർലൻഡ്സിനെതിരെ ആവേശവിജയം നേടി സിംബാബ്വെ

നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ സിംബാബ്‌വെയ്ക്ക് ഒരു റൺസിൻ്റെ ആവേശവിജയം. വിജയത്തോടെ പരമ്പരയിൽ നെതർലൻഡ്സിനൊപ്പമെത്താൻ ആതിഥേയർക്ക് സാധിച്ചു.

മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 272 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന നെതർലൻഡ്സിന് 50 ഓവറിൽ 270 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. അവസാന ഓവറിൽ വിജയിക്കാൻ 19 റൺസ് വേണമെന്നിരിക്കെ 17 റൺസ് നേടുവാൻ നെതർലൻഡ്സിന് സാധിച്ചു.

ഹാട്രിക്ക് നേടിയ വെസ്ലി മധേവേരെയാണ് ശക്തമായ നിലയിൽ നിന്നും നെതർലൻഡ്സിനെ സമ്മർദ്ദത്തിലാക്കിയത്. 43 ഓവറിൽ നെതർലൻഡ്സ് 3 വിക്കറ്റിന് 213 റൺസ് നേടി നിൽകവെയാണ് 44 ആം ഓവറിലെ ആദ്യ മൂന്ന് പന്തിൽ വിക്കറ്റ് നേടി താരം ഹാട്രിക്ക് കുറിച്ചത്. ഏകദിന ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ സിംബാബ്‌വെ ബൗളറാണ് താരം.

മത്സരത്തിലെ സിംബാബ്‌വെ വിജയത്തോടെ ഇരുടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സ് 3 വിക്കറ്റിന് വിജയിച്ചിരുന്നു. മാർച്ച് 25 നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top