Skip to content

മുംബൈ ഇന്ത്യൻസിന് ആദ്യ തോൽവി സമ്മാനിച്ച് യു പി വാരിയേഴ്സ്

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ച് വിജയങ്ങൾക്കൊടുവിൽ ആദ്യ തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. യു പി വാരിയേഴ്സാണ് ശക്തരായ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ചത്.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 128 റൺസിൻ്റെ വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ യു പി മറികടന്നു. തുടക്കം പാളിയെങ്കിലും 25 പന്തിൽ 38 റൺസ് നേടിയ ടാലിയ മഗ്രാത്തിൻ്റെയും 28 പന്തിൽ 39 റൺസ് നേടിയ ഗ്രേസ് ഹാരിസിൻ്റെയും മികവിലാണ് യു പി വാരിയേഴ്സ് വിജയം കുറിച്ചത്. മുംബൈ ഇന്ത്യൻസിന് വേണ്ടി അമെലിയ കെർ രണ്ട് വിക്കറ്റുകൾ നേടി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സോഫി എക്ലെസ്റ്റോണാണ് ചുരുക്കികെട്ടിയത്. രാജേശ്വരി ഗയക്ക്വാദ് , ദീപ്തി ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. വിജയത്തോടെ പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനം നിലനിർത്തുവാൻ യു പി വാരിയേഴ്സിന് സാധിച്ചു. ആദ്യ അഞ്ച് മത്സരങ്ങളും വിജയിച്ച മുംബൈ ഇന്ത്യൻസ് ഇതിനോടകം പ്ലേയോഫ് ഉറപ്പിച്ചു കഴിഞ്ഞു.