Skip to content

വിൽ ജാക്ക്സിന് പകരക്കാരനായി ഇന്ത്യയെ വിറപ്പിച്ച ഒറ്റയാനെ ടീമിലെത്തിച്ച് ആർ സീ ബി

ഇംഗ്ലണ്ട് താരം വിൽ ജാക്ക്സിന് പകരക്കാരനായി ന്യൂസിലൻഡ് ഓൾ റൗണ്ടർ മൈക്കൽ ബ്രേസ്വെല്ലിനെ ടീമിൽ ഉൾപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 3.2 കോടിയ്ക്കാണ് ഡിസംബറിൽ നടന്ന ലേലത്തിൽ വിൽ ജാക്ക്സിനെ ആർ സീ ബി സ്വന്തമാക്കിയത്.

എന്നാൽ ഇംഗ്ലണ്ടിൻ്റെ ബംഗ്ലാദേശ് പര്യടനത്തിനിടെ താരത്തിന് മസിൽ ഇഞ്ചുറി പറ്റുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ച താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. മറുഭാഗത്ത് ന്യൂസിലൻഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന താരമാണ് ബ്രേസ്വെൽ. കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ താരം നടത്തിയ ഒറ്റയാൾ പോരാട്ടം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

കഴിഞ്ഞ ലേലത്തിൽ അടിസ്ഥാന വില ഒരു കോടിയുമായി എത്തിയ താരത്തിന് ആവശ്യക്കാർ ഉണ്ടായിരുന്നില്ല. ഇതിന് മുൻപ് ഐ പി എൽ കളിക്കാത്ത താരത്തിൻ്റെ അരങ്ങേറ്റ സീസൺ കൂടിയായിരിക്കുമിത്. ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ആദ്യ മത്സരം ഏപ്രിൽ രണ്ടിന് മുംബൈ ഇന്ത്യൻസിനെതിരെയാണ്.

ആർ സീ ബി ടീം ; വിരാട് കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, ഹർഷൽ പട്ടേൽ, വനിന്ദു ഹസരംഗ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ്, രജത് പട്ടീദാർ, അനൂജ് റാവത്ത്, ആകാശ് ദീപ്, ജോഷ് ഹേസൽവുഡ്, മഹിപാൽ ലോംറോർ, ഫിൻ അലൻ, സുയാഷ് ശർമ, സുയാഷ് ശർമ, പ്രഭുദസ് കൗൾ, ഡേവിഡ് വില്ലി, റീസ് ടോപ്ലി, ഹിമാൻഷു ശർമ്മ, മനോജ് ഭണ്ഡാഗെ, രാജൻ കുമാർ, അവിനാഷ് സിംഗ്, സോനു യാദവ്, മൈക്കൽ ബ്രേസ്വെൽ.