Skip to content

ഇക്കുറി ഒരോവറിൽ 4 സിക്സ് ഞാനടിക്കും. രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ്

ഈ ഐ പി എൽ സീസണിൽ താൻ ഒരോവറിൽ നാല് സിക്സുകൾ നേടുമെന്ന് രാജസ്ഥാൻ റോയൽസിൻ്റെ യുവ ഇന്ത്യൻ താരം റിയാൻ പരാഗ്. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഈ രസകരമായ കാര്യം താരം കുറിച്ചിരിക്കുന്നത്. 2019 സീസൺ മുതൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് താരം കളിക്കുന്നത്.

സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുവാൻ കഴിഞ്ഞില്ലെങ്കിൽ കൂടിയും താരത്തെ രാജസ്ഥാൻ റോയൽസ് പിന്തുണച്ചിരുന്നു. ഐ പി എൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ ആക്ടീവായിട്ടുള്ള താരത്തിൻ്റെ ഈ ട്വീറ്റ്.

” ഇക്കുറി ഐ പി എല്ലിൽ ഒരോവറിൽ നാല് സിക്സ് ഞാൻ നേടുമെന്ന് എൻ്റെ മനസ്സ് പറയുന്നു. ” ട്വിറ്ററിൽ താരം കുറിച്ചു.

ഐ പി എല്ലിൽ ഇതുവരെ 47 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 2 ഫിഫ്റ്റി അടക്കം 16.84 ശരാശരിയിൽ 522 റൺസാണ് നേടിയിട്ടുള്ളത്. നാല് വിക്കറ്റ് ഐ പി എൽ കരിയറിൽ താരം നേടിയിട്ടുണ്ട്. ഈ ആഭ്യന്തര സീസണിൽ ഗംഭീര പ്രകടനമാണ് താരം ആസാമിന് വേണ്ടി കാഴ്ച്ചവെച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ 9 മത്സരങ്ങളിൽ നിന്നും 60 ന് മുകളിൽ ശരാശരിയിൽ 500 ലധികം റൺസ് താരം നേടിയിരുന്നു.