Skip to content

ഗംഭീര തിരിച്ചുവരവ്. വിൻഡീസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ക്യാപ്റ്റൻ ബാവുമ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഗംഭീര തിരിച്ചുവരവ് നടത്തി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ. ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ രണ്ട് ഇന്നിങ്സിലും ഡക്കായ താരം രണ്ടാം മത്സരത്തിൽ സെഞ്ചുറി കുറിച്ചാണ് തിരിച്ചുവരവ് നടത്തിയത്.

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ബാവുമ നേടിയത്. ഇതിന് മുൻപ് 2016 ലായിരുന്നു താരം തൻ്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയത്. മത്സരത്തിൽ മൂന്നാം ദിനം അവസാനിക്കുമ്പോൾ 275 പന്തിൽ 171 റൺസ് നേടി താരം ക്രീസിലുണ്ട്.3 റൺസ് നേടിയ കേശവ് മഹാരാജാണ് ബാവുമയ്ക്കൊപ്പമുള്ളത്.

രണ്ടാം ഇന്നിംഗ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടിയ സൗത്താഫ്രിക്ക ഇതിനോടകം 356 റൺസിൻ്റെ മികച്ച ലീഡ് സ്വന്തമാക്കികഴിഞ്ഞു. 69 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ഗംഭീര തിരിച്ചുവരവ് ബാവുമയുടെ മികവിൽ സൗത്താഫ്രിക്ക നടത്തിയത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ വിൻഡീസിനെ 251 റൺസിൽ ചുരുക്കികെട്ടിയ സൗത്താഫ്രിക്ക 69 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 81 റൺസ് നേടിയ ജേസൺ ഹോൾഡർ മാത്രമാണ് ആദ്യ ഇന്നിങ്സിൽ വിൻഡീസിന് വേണ്ടി തിളങ്ങിയത്.