Skip to content

വീണ്ടും കുറ്റി തെറിപ്പിച്ച് ഷാമി. പീറ്റർ ഹാൻഡ്സ്കോംബും പുറത്ത്. വീഡിയോ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് മൊഹമ്മദ് ഷാമി. ആദ്യ സെഷനിൽ മാർനസ് ലാബുഷെയ്നെ പുറത്താക്കിയ ഷാമി മൂന്നാം സെഷനിൽ അതിമനോഹരമായ പന്തിലൂടെ പീറ്റർ ഹാൻഡ്സ്കോംബിനെയും പുറത്താക്കി.

കുറ്റിതെറിപ്പിച്ച് കൊണ്ടായിരുന്നു രണ്ട് പേരെയും ഷാമി പുറത്താക്കിയത്. ഇതിൽ പീറ്റർ ഹാൻഡ്സ്കോംബിനെ പുറത്താക്കിയ പന്ത് ഈ പരമ്പരയിലെ തന്നെ ഏറ്റവും മികച്ച ഡെലിവറികളിൽ ഒന്നായിരുന്നു. ഷാമി ഗുഡ് ലെങ്തിൽ എറിഞ്ഞ പന്ത് ബാക്ക് ഫൂട്ടിൽ ഡിഫൻഡ് ചെയ്യാനുള്ള ഓസ്ട്രേലിയൻ താരത്തിൻ്റെ ശ്രമം പരാജയപെടുകയും പന്ത് ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകയും ചെയ്യുകയായിരുന്നു.

27 പന്തിൽ 17 റൺസ് നേടിയാണ് ഹാൻഡ്സ്കോംബ് പുറത്തായത്. 135 പന്തിൽ 38 റൺസ് നേടിയ സ്റ്റീവ് സ്മിത്തിനെ ജഡേജ വീഴ്ത്തിയപ്പോൾ രവിചന്ദ്രൻ അശ്വിനാണ് 32 റൺസ് നേടിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയത്.

വീഡിയോ ;