Skip to content

ഷാമി പവർ. കുറ്റിതെറിപ്പിച്ച് ലാബുഷെയ്നെ പുറത്താക്കി മൊഹമ്മദ് ഷാമി

അഹമ്മദാബാദ് ടെസ്റ്റിൽ ലഞ്ചിന് മുൻപേ ഇന്ത്യയ്ക്ക് മേൽകൈ സമ്മാനിച്ച് സീനിയർ പേസർ മൊഹമ്മദ് ഷാമി. ടെസ്റ്റിലെ നമ്പർ വൺ ബാറ്റ്സ്മാൻ മാർനസ് ലാബുഷെയ്ൻ്റെ കുറ്റിതെറിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ മത്സരം നഷ്ടമായ ഷാമി ഈ മത്സരത്തിൽ തൻ്റെ തിരിച്ചുവരവ് അറിയിച്ചത്.

മത്സരത്തിൽ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് നേടിയിട്ടുണ്ട്. 27 റൺസ് നേടിയ ഉസ്മാൻ ഖവാജയും 2 റൺസ് നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തുമാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്രീസിലുള്ളത്. 32 റൺസ് നേടിയ ട്രാവിസ് ഹെഡ്, 3 റൺസ് നേടിയ ലാബുഷെയ്ൻ എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്.

23 ആം ഓവറിലായിരുന്നു തകർപ്പൻ പന്തിലൂടെ ഷാമി മാർനസ് ലാബുഷെയ്നെ പുറത്താക്കിയത്. ഷാമിയുടെ മികച്ച പന്തിന് മറുപടി നൽകാൻ ഓസ്ട്രേലിയൻ താരത്തിന് സാധിച്ചില്ല. രവിചന്ദ്രൻ അശ്വിനാണ് ട്രാവിസ് ഹെഡിൻ്റെ വിക്കറ്റ് നേടിയത്.

വീഡിയോ ;