Skip to content

അടിയോടടി. വെറും 18 പന്തിൽ ഫിഫ്റ്റിയുമായി ഇംഗ്ലണ്ട് താരം. വീഡിയോ

വുമൺസ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഗുജറാത്ത് ജയൻ്റ്സിൻ്റെ ഇംഗ്ലണ്ട് താരം സോഫിയ ഡങ്ക്ലി. ആർ സീ ബിയ്ക്കെതിരായ മത്സരത്തിലാണ് താരം തകർപ്പൻ പ്രകടനം പുറത്തെടുത്തത്. സോഫിയ ഡങ്ക്ലിയ്‌ക്കൊപ്പം ഹർലീൻ ഡിയോളും മികവ് പുലർത്തിയതോടെ വമ്പൻ സ്കോർ ഗുജറാത്ത് ജയൻ്റ്സ് കുറിച്ചു.

വെറും 18 പന്തിൽ നിന്നുമാണ് സോഫിയ ഡങ്ക്ലി തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. വുമൺസ് പ്രീമിയർ ലീഗിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി കൂടിയാണിത്. 28 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പടെ 65 റൺസ് നേടിയാണ് താരം പുറത്തായത്. താരത്തിനൊപ്പം 45 പന്തിൽ 9 ഫോറും ഒരു സിക്സുമടക്കം 67 റൺസ് നേടി ഇന്ത്യൻ താരം ഹർലീൻ ഡിയോളും മികവ് പുലർത്തിയതോടെ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് ഗുജറാത്ത് ജയൻ്റ്സ് അടിച്ചുകൂട്ടി.

ഇത് രണ്ടാം തവണയാണ് ആർ സീ ബിയ്ക്കെതിരെ എതിർടീം 200 + റൺസ് നേടുന്നത്. നേരത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആർ സീ ബിയ്ക്കെതിരെ 20 ഓവറിൽ 223 റൺസ് നേടിയിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാകട്ടെ ആർ സീ ബി ഉയർത്തിയ 156 റൺസിൻ്റെ വിജയലക്ഷ്യം വെറും 14.2 ഓവറിലാണ് മുംബൈ മറികടന്നത്.

വീഡിയോ :