Skip to content

ക്യാപ്റ്റൻ പുറത്ത് ! പകരക്കാരിയായി സൗത്താഫ്രിക്കൻ സൂപ്പർതാരത്തെ ടീമിലെത്തിച്ച് ഗുജറാത്ത് ജയൻ്റ്സ്

വുമൺസ് പ്രീമിയർ ലീഗിൽ നിന്നും ഗുജറാത്ത് ജയൻ്റ്സ് ക്യാപ്റ്റൻ ബെത് മൂണി പുറത്ത്. ആദ്യ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടപെട്ട മൂണിയ്ക്ക് ടൂർണമെൻ്റിലെ ഇനിയുള്ള മത്സരങ്ങളിലും കളിക്കാനാകില്ല.

ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സൗത്താഫ്രിക്കയുടെ ലോറ വോൾവാർഡിനെയാണ് പകരക്കാരിയായി ഗുജറാത്ത് ജയൻ്റ്സ് ടീമിലെത്തിച്ചത്. ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്നും 230 റൺസ് താരം നേടിയിരുന്നു. ഫൈനലിൽ സൗത്താഫ്രിക്ക പരാജയപെട്ടുവെങ്കിലും 48 പന്തിൽ 61 റൺസ് നേടി മികച്ച പോരാട്ടം വോൾവാർഡ് കാഴ്ച്ചവെച്ചിരുന്നു.

പാകിസ്ഥാൻ്റെ വുമൺസ് എക്സിബിഷൻ ലീഗിൽ നിന്നും പിന്മാറിയാണ് വോൾവാർഡ് ഗുജറാത്ത് ജയൻ്റ്സിനായി കളിക്കാനെത്തുന്നത്. ബെത് മൂണിയുടെ അഭാവത്തിൽ സ്നേ റാണയായിരിക്കും ടൂർണമെൻ്റിൽ ഗുജറാത്ത് ജയൻ്റ്സിനെ നയിക്കുക.