Skip to content

ബിഗ് സർപ്രൈസ്. നാലാം ടെസ്റ്റിൽ ടോസിടുന്നത് നരേന്ദ്ര മോദി

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അവസാനത്തെയും നാലാമത്തെയും ടെസ്റ്റിൽ ക്രിക്കറ്റ് ആരാധകർക്ക് ബിഗ് സർപ്രൈസ്. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ടോസിടാൻ പോകുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയോ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തോ ആയിരിക്കില്ല.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും മത്സരത്തിൽ ടോസിടാൻ പോകുന്നത്. പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മത്സരത്തിലെ ആദ്യ ദിനത്തിൽ കമൻ്ററിയിലും മോദി സാന്നിധ്യം അറിയിച്ചേക്കും. മോദിയ്‌ക്കൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും മത്സരം വീക്ഷിക്കാൻ അഹമ്മദാബാദിൽ ഉണ്ടാകും.

പരമ്പരയിലേക്ക് വരുമ്പോൾ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ബോർഡർ ഗവാസ്‌കർ ട്രോഫി നിലനിർത്തിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ സ്റ്റീവ് സ്മിത്തിന് ഓസ്ട്രേലിയ നടത്തിയത്. ഇൻഡോറിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. നാലാം മത്സരത്തിൽ വിജയിച്ച് പരമ്പര സ്വന്തമാക്കുന്നതിനൊപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ യോഗ്യത നേടുകയെന്നതാകും ഇന്ത്യയുടെ ലക്ഷ്യം.