Skip to content

വുമൺസ് പ്രീമിയർ ലീഗ്. തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

പ്രഥമ വുമൺസ് പ്രീമിയർ ലീഗിൽ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കിയ മെഗ് ലാന്നിങിനെയാണ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി നിയമിച്ചത്.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടികൊടുത്ത ഷഫാലി വർമ്മയും ജെമിമ റോഡ്രിഗസും ഉണ്ടായിരുന്നുവെങ്കിലും പ്രതീക്ഷിച്ച പോലെ തന്നെ ഏറെ എക്സ്പീരിയൻസുള്ള മെഗ് ലാന്നിങിനെ തന്നെ ഡൽഹി ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് തവണ ഐസിസി കിരീടം നേടിയ ഒരേയൊരു ക്യാപ്റ്റൻ കൂടിയാണ് മെഗ് ലാന്നിങ്. ഓസ്ട്രേലിയക്ക് ഹാട്രിക്ക് ടി20 കിരീടം നേടികൊടുത്ത ക്യാപ്റ്റൻ കൂടിയാണ് ലാന്നിങ്.

ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് ലാന്നിങിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ഓസ്ട്രേലിയക്ക് വേണ്ടി 6 ടെസ്റ്റ് മത്സരങ്ങളിലും 103 ഏകദിന മത്സരങ്ങളിലും 132 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം 8000 തിലധികം റൺസും 17 സെഞ്ചുറിയും നേടിയിട്ടുണ്ട്.

ഇന്ത്യൻ താരം ജെമിമ റോഡ്രിഗസിനെയാണ് ഡൽഹി വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കായി ഇക്കഴിഞ്ഞ ലോകകപ്പിൽ മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു.