Skip to content

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് എലിസ് പെറിയുടെ അവിശ്വസനീയ സേവ്. വീഡിയോ കാണാം

ക്രിക്കറ്റിൽ ഫീൽഡിങ് എത്രത്തോളം പ്രധാനമാണെന്ന് തെളിയിച്ച മത്സരമായിരുന്നു ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ലോകകപ്പ് സെമിഫൈനൽ പോരാട്ടം. മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഫീൽഡിങിൽ വരുത്തിയ പിഴവുകൾ ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. മത്സരത്തിൻ്റെ നിർണ്ണായക ഘട്ടത്തിൽ ഓസ്ട്രേലിയൻ താരം എലിസ് പെറിയുടെ ബൗണ്ടറി സേവ് ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ചൂണ്ടികാണിക്കുന്നതായിരുന്നു.

പത്തൊമ്പതാം ഓവറിലായിരുന്നു ഈ മാച്ച് വിന്നിങ് സേവ് എലിസ് പെറി നടത്തിയത്. 9 പന്തിൽ 18 റൺസ് വേണമെന്നിരിക്കെ ഓവറിലെ നാലാം പന്തിൽ ഇന്ത്യൻ താരം സ്നേ റാണ മികച്ച ഷോട്ടിലൂടെ ബൗണ്ടറിയിലേക്ക് പായിക്കുകയും ഫോർ ആണെന്ന് ഉറപ്പായ പന്ത് അവിശ്വസനീയ ഡൈവിലൂടെ എലിസ് പെറി തടുത്തിടുകയായിരുന്നു. പുരുഷ ക്രിക്കറ്റർമാരെ പോലും വെല്ലുന്ന ഫീൽഡിങ് പ്രകടനമായിരുന്നു അത്. ഒരുപക്ഷേ ആ സേവിലൂടെ മത്സരത്തിലെ വിജയം തന്നെയാണ് എലിസ് പെറി ഓസ്ട്രേലിയയ്ക്ക് സമ്മാനിച്ചത്.

മത്സരത്തിൽ 173 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 24 പന്തിൽ 43 റൺസ് നേടിയ ജെമിമ റോഡ്രിഗസും 34 പന്തിൽ 52 റൺസ് നേടിയ ഹർമൻപ്രീത് കൗറുമാണ് തിളങ്ങിയത്. ഒരു ഘട്ടത്തിൽ ഇന്ത്യ മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് തോന്നിപ്പിച്ചപ്പോഴാണ് നിർഭാഗ്യ റണ്ണൗട്ടിലൂടെ പതിനഞ്ചാം ഓവറിൽ ഹർമൻപ്രീത് കൗർ പുറത്തായത്. പിന്നീട് മത്സരം ഓസ്ട്രേലിയ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

വീഡിയോ :