Skip to content

അന്താരാഷ്ട്ര ടി20 യിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഐസിസി ടി20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തോടെയാണ് ഈ റെക്കോർഡ് ഇന്ത്യൻ ക്യാപ്റ്റൻ കുറിച്ച്

മത്സരത്തിൽ 13 റൺസ് നേടി പുറത്തായ ഹർമൻപ്രീത് കൗർ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കി. അന്താരാഷ്ട്ര ടി20 യിൽ 3000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവും മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്ററും കൂടിയാണ് ഹർമൻപ്രീത് കൗർ. വിരാട് കോഹ്ലിയും രോഹിത് ശർമ്മയുമാണ് ഇതിന് മുൻപ് അന്താരാഷ്ട്ര ടി20 യിൽ 3000 റൺസ് നേടിയിട്ടുള്ളത്.

മത്സരത്തോടെ ഈ ഫോർമാറ്റിൽ 150 മത്സരവും ഇന്ത്യൻ ക്യാപ്റ്റൻ പൂർത്തിയാക്കി. 150 മത്സരം കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററാണ് ഹർമൻപ്രീത് കൗർ.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. 56 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പടെ 87 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.