Skip to content

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന രവീന്ദ്ര ജഡേജയെ ഏകദിന ടീമിലും ഉൾപ്പെടുത്തിയ ഇന്ത്യ ജയദേവ് ഉനാട്കട്ടിനെയും ടീമിൽ ഉൾപ്പെടുത്തി.

ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം മാർച്ച് 17 ന് മുംബൈയിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഹാർദിക്ക് പാണ്ഡ്യയായിരിക്കും ഇന്ത്യയെ നയിക്കുക. കുടുംബപരമായ കാര്യങ്ങളെ തുടർന്ന് ആദ്യ ഏകദിനത്തിൽ രോഹിത് ശർമ്മ കളിക്കില്ല. തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ തിരിച്ചെത്തും.

ഇന്ത്യൻ ടീം ; രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഇഷാൻ കിഷൻ (wk), ഹാർദിക് പാണ്ഡ്യ (vc), ആർ ജഡേജ, കുൽദീപ് യാദവ്, ഡബ്ല്യു സുന്ദർ, വൈ ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് , ഉംറാൻ മാലിക്, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്

ടെസ്റ്റ് പരമ്പരയിലേക്ക് വരുമ്പോൾ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ബോർഡർ ഗവാസ്‌കർ ട്രോഫി നിലനിർത്തി. ഇത് തുടർച്ചയായ നാലാം തവണയാണ് ബോർഡർ ഗവാസ്‌കർ ട്രോഫി ഇന്ത്യ നേടുന്നത്.