Skip to content

സച്ചിന് ശേഷം ഇതാദ്യം. ചരിത്രറെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000 റൺസ് പൂർത്തിയാക്കി കിങ് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് ഈ ചരിത്ര റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്സിൽ 44 റൺസ് നേടിയ കോഹ്ലി രണ്ടാം ഇന്നിങ്സിൽ റൺസ് പിന്നിട്ടതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത്. സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000 റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനും ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്സ്മാനും കൂടിയാണ് വിരാട് കോഹ്ലി.

വെറും 549 ഇന്നിങ്സിൽ നിന്നുമാണ് കോഹ്ലി 25000 റൺസ് പൂർത്തിയാക്കിയിരിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ 576 ഇന്നിങ്സിൽ നിന്നുമാണ് 25000 റൺസ് നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000 റൺസ് നേടുന്ന ആറാമത്തെ ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. 34357 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറിന് പുറമെ 28016 റൺസ് നേടിയ കുമാർ സംഗക്കാര, 27483 റൺസ് നേടിയ റിക്കി പോണ്ടിങ്, 25957 റൺസ് നേടിയ മഹേള ജയവർധനെ, 25534 റൺസ് നേടിയ ജാക്ക് കാലിസ് എന്നിവരാണ് ഇതിന് മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000 + റൺസ് നേടിയിട്ടുള്ളത്.