Skip to content

മറ്റുള്ളവർക്ക് മുന്നിൽ പുലി അശ്വിന് മുൻപിൽ എലി. വീണ്ടും സ്മിത്തിനെ പുറത്താക്കി അശ്വിൻ

ഡൽഹി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കി രവിചന്ദ്രൻ അശ്വിൻ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി വിലയിരുത്തപെടുന്ന താരമാണ് സ്റ്റീവ് സ്മിത്ത്. മറ്റുള്ള ലോകോത്തര ബൗളർമാർക്കെതിരെ ആധിപത്യം പുലർത്തിയ സ്റ്റീവ് സ്മിത്ത് എന്നാൽ അശ്വിന് മുൻപിലെത്തുമ്പോൾ വിറക്കുകയാണ്.

ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സ്മിത്തിനെ കെ എസ് ഭരതിൻ്റെ കൈകളിൽ എത്തിച്ചുകൊണ്ടാണ് അശ്വിൻ പുറത്താക്കിയത്. രണ്ടാം ഇന്നിങ്സിലാകട്ടെ വിക്കറ്റിന് മുൻപിൽ കുരുക്കിയാണ് അശ്വിൻ ഓസ്ട്രേലിയൻ താരത്തെ പുറത്താക്കിയത്. ഇത് എട്ടാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അശ്വിൻ സ്മിത്തിനെ പുറത്താക്കുന്നത്. 2020 ന് ശേഷം അശ്വിനെതിരെ സ്റ്റീവ് സ്മിത്തിൻ്റെ ശരാശരി 14.6 മാത്രമാണ്. അഞ്ച് തവണ സ്റ്റീവ് സ്മിത്തിനെ അശ്വിൻ പുറത്താക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റീവ് സ്മിത്തിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്ന രണ്ടാമത്തെ ബൗളർ കൂടിയാണ് അശ്വിൻ. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ എട്ട് തവണയും സ്റ്റുവർട്ട് ബ്രോഡ് 9 തവണയും സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയിട്ടുണ്ട്.