നാലോവറിൽ 5 വിക്കറ്റ്. ഇംഗ്ലണ്ടിനെ തകർത്ത് ചരിത്രനേട്ടവുമായി രേണുക സിങ്

ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയുടെ രേണുക സിങ്. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ താരം ചരിത്രറെക്കോർഡും സ്വന്തമാക്കി.

ആദ്യ മൂന്നോവറിൽ മൂന്ന് വിക്കറ്റ് നേടിയ രേണുക തൻ്റെ അവസാന ഓവറിലാണ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. വെറും 15 റൺസ് മാത്രം വഴങ്ങിയായിരുന്നു താരം അഞ്ച് വിക്കറ്റ് നേടിയത്. ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിലെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി. 42 പന്തിൽ 50 റൺസ് നേടിയ നാറ്റ് സ്കിവറും 27 പന്തിൽ 40 റൺസ് നേടിയ ആമി ജോൺസുമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.