Skip to content

അമ്പയറുടെ മണ്ടൻ തീരുമാനം. വിശ്വസിക്കാനാകാതെ വിരാട് കോഹ്ലി. വീഡിയോ

വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ കോഹ്ലിയുടെ വിക്കറ്റിലേക്ക് നയിച്ച അമ്പയറുടെ തീരുമാനം. മതിയായ തെളിവുകൾ ഇല്ലാതെയാണ് ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം തേർഡ് അമ്പയർ ശരിവെച്ചത്. തനിക്കെതിരായ തേർഡ് അമ്പയറുടെ ഈ തീരുമാനം വിശ്വസിക്കാനാകാതെയാണ് വിരാട് കോഹ്ലി കണ്ടുനിന്നത്.

കളിക്കളത്തിൽ നിന്നും വളരെ നിരാശനായാണ് കോഹ്ലി മടങ്ങിയത്. പിന്നാലെ ഡ്രസിങ് റൂമിലെത്തി തൻ്റെ വിക്കറ്റിൻ്റെ വീക്ഷിച്ച കോഹ്ലി അമ്പയറുടെ തെറ്റായ തീരുമാനം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനോട് ചൂണ്ടികാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു.

കോഹ്ലിയെ മാത്രമല്ല ആരെയും ഞെട്ടിക്കുന്ന തീരുമാനമാണ് തേർഡ് അമ്പയറിൽ നിന്നുണ്ടായത്. അരങ്ങേറ്റക്കാരൻ മാത്യൂ കുനെമാനായിരുന്നു കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. ഡിഫൻഡ് ചെയ്യാനുള്ള കോഹ്ലിയുടെ ശ്രമം പരാജയപെടുകയും ഓസ്ട്രേലിയൻ താരങ്ങൾ അപ്പീൽ ചെയ്തതോടെ അമ്പയർ നിതിൻ മേനോൻ ഔട്ട് വിധിക്കുകയും ചെയ്തു. കോഹ്ലി ഉടനെ റിവ്യൂ ചെയ്തതോടെ തീരുമാനം തേർഡ് അമ്പയർക്ക് കൈമാറപെടുകയും ചെയ്തു.

എന്നാൽ തേർഡ് അമ്പയറുടെ പരിശോധനയിൽ പന്ത് ഒരേ സമയം ബാറ്റിലും പാഡിലും തട്ടുന്നതായാണ് കാണാനായത്. പന്ത് ആദ്യം ബാറ്റിൽ തട്ടിയതിന് തെളിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലയെങ്കിലും തേർഡ് അമ്പയർ പന്ത് ആദ്യം പാഡിൽ തട്ടിയതായി വിധിയെഴുതുകയും ബോൾ ട്രാക്കിങിൽ അമ്പയേഴ്സ് കോൾ കാണിച്ചതോടെ തേർഡ് അമ്പയർ ഓൺ ഫീൽഡ് അമ്പയറായ നിതിൻ മേനോൻ്റെ തീരുമാനം ശരിവെയ്ക്കുകയും ചെയ്തു.

വീഡിയോ ;