Skip to content

അത് ഔട്ടായിരുന്നോ ! കോഹ്ലിയുടെ വിക്കറ്റ് വിവാദത്തിൽ. വീഡിയോ

ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക് വഴിവെച്ച് ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ കോഹ്ലിയുടെ വിക്കറ്റ്. മികച്ച പ്രകടനത്തിനൊടുവിലാണ് നിർഭാഗ്യം മൂലം കോഹ്ലി പുറത്തായത്. എന്നാൽ കോഹ്ലിയുടെ വിക്കറ്റ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചകൾക്ക് ഇടവെച്ചിരിക്കുകയാണ്.

അരങ്ങേറ്റക്കാരൻ മാത്യൂ കുനെമാനായിരുന്നു കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. ഡിഫൻഡ് ചെയ്യാനുള്ള കോഹ്ലിയുടെ ശ്രമം പരാജയപെടുകയും ഓസ്ട്രേലിയൻ താരങ്ങൾ അപ്പീൽ ചെയ്തതോടെ അമ്പയർ നിതിൻ മേനോൻ ഔട്ട് വിധിക്കുകയും ചെയ്തു. കോഹ്ലി ഉടനെ റിവ്യൂ ചെയ്തതോടെ തീരുമാനം തേർഡ് അമ്പയർക്ക് കൈമാറപെടുകയും ചെയ്തു.

എന്നാൽ തേർഡ് അമ്പയറുടെ പരിശോധനയിൽ പന്ത് ഒരേ സമയം ബാറ്റിലും പാഡിലും തട്ടുന്നതായാണ് കാണാനായത്. പന്ത് ആദ്യം ബാറ്റിൽ തട്ടിയതിന് തെളിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലയെങ്കിലും തേർഡ് അമ്പയർ പന്ത് ആദ്യം പാഡിൽ തട്ടിയതായി വിധിയെഴുതുകയും ബോൾ ട്രാക്കിങിൽ അമ്പയേഴ്സ് കോൾ കാണിച്ചതോടെ തേർഡ് അമ്പയർ ഓൺ ഫീൽഡ് അമ്പയറായ നിതിൻ മേനോൻ്റെ തീരുമാനം ശരിവെയ്ക്കുകയും ചെയ്തു.

തേർഡ് അമ്പയറുടെ വിരാട് കോഹ്ലിയെയും ഞെട്ടിച്ചു. ഇന്ത്യൻ ഡ്രസിങ് റൂമും തീരുമാനത്തിൽ നിരാശരായി. പുറത്തായ ശേഷം ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിൽ അമ്പയറുടെ തീരുമാനത്തിനെതിരെ കോഹ്ലി പ്രതികരിക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 84 പന്തിൽ 4 ഫോർ ഉൾപ്പടെ 44 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്.

വീഡിയോ :