Skip to content

അവൻ മികച്ച ബാറ്റ്സ്മാനല്ല വാർണറിനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീർ

വീണ്ടും നിരാശപെടുത്തുന്ന പ്രകടനത്തിന് പുറകെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യയ്ക്കെതിരായ ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 44 പന്തിൽ 15 റൺസ് നേടിയാണ് വാർണർ പുറത്തായത്. ഇതിന് മുൻപും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ മോശം പ്രകടനമാണ് വാർണർ കാഴ്ച്ചവെച്ചിട്ടുള്ളത്.

” ഈ ഇന്നിങ്സ് നോക്കിയാൽ അറിയാം വാർണർ വ്യക്തമായും ബുദ്ധിമുട്ടുകായിരുന്നുവെന്ന്. അതും അശ്വിനെതിരെ മാത്രമല്ല സിറാജിനെതിരെയും ഷാമിയ്ക്കെതിരെയും അവൻ ബുദ്ധിമുട്ടി. ഇതവൻ്റെ മൂന്നാം പര്യടനമാണ്. കഴിഞ്ഞ 15 വർഷമായി അവൻ ഐ പി എല്ലും കളിക്കുന്നുണ്ട്. “

” സാഹചര്യത്തിൻ്റെ പ്രശ്നമല്ല ഇത്. ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഓസ്ട്രേലിയയിലേക്ക് 15 ദിവസം മുൻപാണ് തിരിക്കുന്നത്. ഒരേയൊരു പരിശീലനം മത്സരമോ മാത്രമാണ് അവർ കളിക്കുക. എന്നാൽ വാർണറിനെ നോക്കൂ. അവൻ ഇൻഡ്യയിൽ ഒരുപാട് മത്സരങ്ങൾ കളിച്ചു. എന്നിട്ടും അവൻ്റെ പ്രകടനത്തിൽ മാറ്റമില്ല. ” ഗംഭീർ പറഞ്ഞു.

മറ്റു രാജ്യങ്ങളിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ താരങ്ങളെ വിലയിരുത്തുന്നത് പോലെ വാർണറിനെ വിലയിരുത്തിയാൽ അവൻ ടെസ്റ്റിൽ ഇംഗ്ലണ്ടിലും ഇന്ത്യയിലും മോശം പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ വാർണർ ഒരു മികച്ച ബാറ്റ്സ്മാനല്ലെന്ന് പറയേണ്ടിവരുമെന്നും ഓസ്ട്രേലിയയിൽ മാത്രമാണ് വാർണർ മികച്ച ബാറ്റ്സ്മാനെന്നും ഗൗതം ഗംഭീർ പറഞ്ഞു.