Skip to content

നാല് വിക്കറ്റ് വീഴ്ത്തി ഷാമി. ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയ 263 റൺസിന് പുറത്ത്

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 263 റൺസ് നേടി പുറത്ത്. ഫിഫ്റ്റി നേടിയ ഉസ്മാൻ ഖവാജ, പീറ്റർ ഹാൻഡ്സ്കോംബ് എന്നിവരുടെ മികവിലാണ് ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് ഭേദപ്പെട്ട സ്കോർ നേടുവാൻ ഓസ്ട്രേലിയയെ സഹായിച്ചത്.

മികച്ച തുടക്കമായിരുന്നു ഉസ്മാൻ ഖവാജയും ഡേവിഡ് വാർണറും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 50 റൺസ് നേടുവാൻ ഇരുവർക്കും സാധിച്ചു. 15 റൺസ് നേടിയ വാർണർ പുറത്തായ ശേഷം ക്രീസിലെത്തിയ ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് എന്നിവരെ പുറത്താക്കികൊണ്ട് അശ്വിൻ ഓസ്ട്രേലിയയുടെ മുൻനിര തകർത്തുവെങ്കിലും 125 പന്തിൽ 81 റൺസ് ഉസ്മാൻ ഖവാജ ഓസ്ട്രേലിയയുടെ രക്ഷകനാവുകയായിരുന്നു.

ഖവാജ പുറത്തായ ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത ഹാൻഡ്സ്കോംബ് 142 പന്തിൽ 72 റൺസ് നേടി പുറത്താകാതെ നിന്നു. ഇരുവർക്കും പുറമെ 33 റൺസ് നേടിയ പാറ്റ് കമ്മിൻസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി 60 റൺസ് വഴങ്ങി നാല് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീതവും നേടി.