Skip to content

പറക്കും രാഹുൽ ! ഖവാജയുടെ പോരാട്ടം കിടിലൻ ക്യാച്ചിലൂടെ അവസാനിപ്പിച്ച് കെ എൽ രാഹുൽ

ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ച് നേടി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മറ്റുള്ളവർ നിറംമങ്ങിയപ്പോൾ ഒറ്റയാൾ പോരാട്ടത്തിലൂടെ ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്ന ഖവാജയെയാണ് കിടിലൻ ക്യാച്ചിലൂടെ കെ എൽ രാഹുൽ മടക്കിയത്.

രവീന്ദ്ര ജഡേജ എറിഞ്ഞ 46 ആം ഓവറിലായിരുന്നു ഈ ക്യാച്ച് പിറന്നത്. നിരവധി തവണ റിവേഴ്സ് സ്വീപിലൂടെ റൺസ് കണ്ടെത്തിയ ഖവാജ ഓവറിലെ അഞ്ചാം പന്തിലും റിവേഴ്സ് സ്വീപ് ചെയ്യുകയും താരത്തിൻ്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് തൻ്റെ വലതുവശത്തേക്ക് ഡൈവ് ചെയ്തുകൊണ്ട് കെ എൽ രാഹുൽ ക്യാച്ച് പന്ത് കൈപ്പിടിയിൽ ഒതുക്കി.

125 പന്തിൽ 12 ഫോറും ഒരു സിക്സും ഉൾപ്പടെ 81 റൺസ് നേടിയാണ് ഉസ്മാൻ ഖവാജ പുറത്തായത്. മുൻനിരയിൽ മറ്റുള്ളവരിൽ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. 15 റൺസ് നേടിയ വാർണറിനെയും 12 റൺസ് നേടിയ ട്രാവിസ് ഹെഡിനെയും മൊഹമ്മദ് ഷാമി പുറത്താക്കിയപ്പോൾ മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് എന്നിവരെ രവിചന്ദ്രൻ അശ്വിനും പുറത്താക്കി.

വീഡിയോ :

Tags: